തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ ബി.ടെക് , ബി.ആർക്ക്, എം.സി.എ പരീക്ഷകൾ ഓൺലൈൻ വഴി അതാത് കോളേജുകൾ നടത്തും. വീടുകളിലോ, ഓൺലൈൻ സൗകര്യമുള്ളിടത്തോ ഇരുന്ന് പരീക്ഷ എഴുതാമെന്ന് ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ചോദ്യ പേപ്പർ തയ്യാറാക്കുന്നതും മൂല്യ നിർണയും നടത്തുന്നതും അതാത് കോളേജുകളായിരിക്കും. വിദ്യാർത്ഥികൾ മുൻകാല സെമസ്റ്ററുകളിൽ നേടിയ മാർക്കുമായി ഏകീകരിച്ച് ഗ്രേഡ് നിർണയിക്കും. കോളേജുകൾ മാർക്ക് കൂട്ടിയാലും കുറച്ചാലും അതിനാൽ പ്രശനം വരില്ലെന്ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു. 150 മാർക്കിനാണ് പരീക്ഷ. ഇതിൽ 50 മാർക്കിൻേറത് ഇൻറേണലാണ്. 100 മാർക്കിൻെറ പരീക്ഷ നടത്തും. മാർക്ക് കുറഞ്ഞു പോയവർക്ക് സെപ്തംബറിൽ സപ്ളിമെൻററി പരീക്ഷ എഴുതി മാർക്ക് കൂട്ടാം.
രണ്ട്, നാല്, ആറ്
സെമസ്റ്റർ പരീക്ഷയില്ല
രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പരീക്ഷ ഒഴിവാക്കിയി. മുൻ സെമസ്റ്ററുകളിലെ ഗ്രേഡുകൾക്ക് ആനുപാതികമായി ഗ്രേഡ് നൽകും. എല്ലാ വിഷയങ്ങൾക്കും അഞ്ച് ശതമാനം പൊതു മാേഡറേഷൻ അധികമായി നൽകും. മുൻ സെമസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറയ്ക്കാണ് ഈ സെമസ്റ്ററിൻെറ ഗ്രേഡ് കാർഡുകൾ നൽകുക. തൃപ്തികരമല്ലെങ്കിൽ റദ്ദാക്കി അടുത്ത പരീക്ഷയെഴുതാൻ അനുവദിക്കും. രണ്ടാം സെമസ്റ്ററിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സെമസ്റ്ററിലെ രണ്ടു വിഷയങ്ങളിലെ മാർക്കുകൾ മെച്ചപ്പെടുത്താം.
പരീക്ഷ നടത്തിപ്പിനുള്ള നിർദ്ദേശങ്ങൾ സർവകലാശാല ഉടൻ പ്രസിദ്ധീകരിക്കും.
കാമ്പസ് പ്ളേസ്മെൻറും, വിവിധ സർവകലാശാലകളിൽ ഉന്നതപഠനത്തിന് പ്രവേശനവും ലഭിച്ചവർക്ക് അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത് കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്കാവും സപ്ളിമെൻററി പരീക്ഷ . ജൂനിയർ സെമസ്റ്ററുകളുടെ ഓൺലൈൻ ക്ളാസ് ആഗസ്റ്റ് 2 ന് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |