കൊച്ചി:സംസ്ഥാനത്ത് സ്വർണവില ആദ്യമായി പവന് 37,000 രൂപ കടന്നു. 520 രൂപ ഉയർന്ന് 37,280 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം. ഗ്രാമിന് 65 രൂപ വർദ്ധിച്ച് വില 4,660 രൂപയിലെത്തി. കൊവിഡ് പ്രതിസന്ധിമൂലം ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണികൾക്ക് പ്രിയം കുറയുന്നതാണ്, സ്വർണത്തിന് നേട്ടമാകുന്നത്. വരും നാളുകളിലും വില കുതിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |