തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സമ്പർക്കത്തിൽ പെട്ട 256 പേരുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്. മെഡിക്കൽ കോളേജിലെ 4, 5 വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയുമാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ ഡിസ്ചാർജ്ജ് ചെയ്യാവുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 14 ദിവസത്തെ ക്വാറൻ്റൈൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായ 18 ഡോക്ടർമാർ രണ്ട് നഴ്‌സുമാർ, രണ്ട് റേഡിയോഗ്രാഫർമാർ എന്നിവരുൾപ്പെടെ 28 ആരോഗ്യ പ്രവർത്തകർക്കും 14 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിച്ചു. രോഗികൾ കിടന്ന വാർഡ് അണുനശീകരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |