തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് സ്റ്റാഫ് നഴ്‌സിനെ കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്. ജനറൽ നഴ്‌സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 31 ന് മുമ്പ് അപേക്ഷകൾ ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.
തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടങ്ങുന്ന പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. 40ൽ താഴെ പ്രായമുള്ള അംഗീകൃത ബിരുദമുള്ളവർ 28ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി പഞ്ചായത്ത് ഓഫീസിലെത്തണം.
തിരുവല്ല: ഓതറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ട്. ജി.എൻ.എം / ബി.എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ 30ന് രാവിലെ 11.30ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |