വാഷിംഗ്ടൺ: അമേരിക്കയിൽ പാക്കറ്റ് സലാഡ് കഴിച്ച 600പേർക്ക് സൈക്ലോസ്‌പോറ അണുബാധ. മേയ് മാസമാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 11 സംസ്ഥാനങ്ങളിൽ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുവന്ന ക്യാബേജ്, ക്യാരറ്റ്, പ്രത്യേകതരം ചീര തുടങ്ങിയവ അടങ്ങിയ ഫ്രെഷ് എക്‌സ്പ്രസ് എന്ന കമ്പനിയുടെ സലാഡ് പാക്കറ്റുകൾ വാങ്ങിയവർക്കാണ് അണുബാധ ഉണ്ടായത്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ ചില്ലറ വിൽപ്പന ബ്രാൻഡുകൾ വഴിയും സ്വന്തം ലേബലിലുമാണ് കമ്പനി സലാഡ് പാക്കറ്റുകൾ വിറ്റഴിച്ചിരുന്നത്.
രോഗാണുബാധിതമായ സലാഡുകൾ കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈക്ലോസ്‌പോറ കുടലിനെയാണ് ബാധിക്കുന്നത്. ഒരു മാസം വരെ നീണ്ടുനിൽക്കുന്ന വയറിളക്കം ഉണ്ടാവാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |