ന്യൂഡൽഹി:സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലോക സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാനും, ആഗോള വിജ്ഞാനത്തെ സമ്പന്നമാക്കാനും, തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയിൽ ഇടം നേടാതെ ചൈനീസ് ഭാഷ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശഭാഷകളുടെ പട്ടികയില്‍ ചൈനീസ് ഭാഷയില്ല.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പതിപ്പിൽ ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ജാപ്പനീസ് ഭാഷകൾക്കൊപ്പം ചൈനീസ് ഭാഷയും ഉണ്ടായിരുന്നു. എന്നാൽ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രമേഷ് പോഖ്രിയാലും ഈ ആഴ്ച പുറത്തിറക്കിയ എൻഇപിയുടെ അവസാന പതിപ്പിൽ ചൈനീസ് ഭാഷ ഇല്ല.
വിദേശ ഭാഷകളുടെ പട്ടികയിൽ നിന്ന് ചൈനീസിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.രാജ്യത്ത് ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ നേരത്തെ നിരോധിച്ചിരുന്നു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |