ന്യൂഡൽഹി: ഭാവി ഇന്ത്യയ്ക്കായാണ് പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകിയതെന്നും ഇത് 21-ാം നൂറ്റാണ്ടിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങളും 130കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും ഉൾക്കൊള്ളുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്‌കൂൾ ബാഗിന്റെ അമിതഭാരം ഇല്ലാതെ ചിന്താശക്തി വർദ്ധിപ്പിക്കുന്ന തരത്തിലാണ് നയമെന്നും സ്‌മാർട്ട് ഇന്ത്യാ ഹാക്കത്തൺ ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.പുതിയ വിദ്യാഭ്യാസ നയം വഴി രാജ്യത്തെ ഭാഷയും അറിവും അതോടൊപ്പം ഐക്യവും മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |