ബംഗളുരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൾക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം യെദ്യൂരപ്പയ്ക്ക് രോഗംസ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മകൾക്കും രോഗം സ്ഥിരീകരിച്ചത്. യെദ്യൂരപ്പയെ അഡ്മിറ്റ് ചെയ്ത മണിപാൽ ആശുപത്രിയിൽ തന്നെയാണ് മകളെയും പ്രവേശിപ്പിച്ചത്. രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
യെദ്യൂരപ്പയ്ക്ക് പ്രകടമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചവിവരം യെദ്യൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് യെദ്യൂരപ്പ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |