സമ്പർക്കം 27, രോഗമുക്തി 100
കണ്ണൂർ: ജില്ലയിൽ 37 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടു പേർ ആരോഗ്യ പ്രവർത്തകരും ഒരാൾ ഡി.എസ്.സി ജീവനക്കാരനുമാണ്. അതിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 100 കണ്ണൂർ സ്വദേശികൾക്ക് രോഗം ഭേദമായി.
ദുബായിൽ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 30കാരൻ, മംഗലാപുരത്തു നിന്നെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശികളായ 29കാരൻ, 41കാരൻ, മൈസൂരിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 63കാരൻ, ബംഗളൂരുവിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 32കാരൻ, കൂർഗിൽ നിന്നെത്തിയ ഇരിട്ടി സ്വദേശി 42കാരൻ, ഹൈദരാബാദിൽ നിന്നെത്തിയ കൂടാളി സ്വദേശി 27കാരൻ എന്നിവരാണ് പുറത്തുനിന്നെത്തിയവർ.
പരിയാരം സ്വദേശി 40കാരൻ, പയ്യന്നൂർ സ്വദേശികളും കുഞ്ഞിമംഗലത്ത് താമസക്കാരുമായ 12 വയസ്സുകാരൻ, 17കാരി, 42കാരി, 21കാരൻ, ചെറുതാഴം സ്വദേശി 30, കുഞ്ഞിമംഗലം സ്വദേശികളായ 36കാരൻ, 45കാരി, 85കാരൻ, തൃപ്പങ്ങോട്ടൂർ സ്വദേശി 19കാരൻ, കൂത്തുപറമ്പ സ്വദേശികളായ 52കാരൻ, ആറു വയസ്സുകാരൻ, 70കാരി, 29കാരി, കുന്നോത്തുപറമ്പ് സ്വദേശികളായ 22കാരി, 65കാരി, നാറാത്ത് സ്വദേശികളായ 43കാരി, 21കാരി, തലശ്ശേരി സ്വദേശികളായ ഒൻപത് വയസ്സുകാരൻ, മൂന്നു വയസ്സുകാരി, രണ്ടു വയസ്സുകാരി, 58കാരി, 31കാരൻ, 24കാരി, 25കാരി, നാലു വയസ്സുകാരൻ, ന്യൂമാഹി സ്വദേശി മൂന്നു വയസ്സുകാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
തമിഴ്നാട് സ്വദേശിയായ 21കാരനാണ് രോഗം സ്ഥിരീകരിച്ച ഡി.എസ്.സി ജീവനക്കാരൻ. കുന്നോത്തുപറമ്പ സ്വദേശി 41കാരി, കൊട്ടിയൂർ സ്വദേശി 47കാരി എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ.
32341 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 32341 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 31562 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതർ 1476
രോഗമുക്തർ 1100
നിരീക്ഷണത്തിൽ 9505
മാഹിയിൽ 4 പേർക്ക് കൊവിഡ്
മാഹി: മാഹിയിൽ ഇന്നലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പള്ളൂരിൽ രോഗം സ്ഥിരീകരിച്ച് മാഹി ഗവ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മധ്യവയസ്‌കന്റ ഭാര്യക്കും രണ്ട് മക്കൾക്കും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാറാൽ സ്വദേശിക്കുമാണ് കൊവിഡ് പോസിറ്റീവായത്. മാഹി ഗവ: ആശുപത്രിയിൽ നിലവിൽ ആറു പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |