ന്യൂഡൽഹി: ചെെനീസ് സർക്കാർ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഉയ്ഗർ മുസ്ലിങ്ങൾക്കെതിരെ കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മെർദാൻ ഗാപ്പർ എന്ന ഉയ്ഗർ മോഡലാണ് തടങ്കൽ കേന്ദ്രത്തിനുളളിലെ ദൃശ്യങ്ങളെടുത്തത്. തുടർന്ന് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയുമായിരുന്നു.
തടവുകാരെ പാർപ്പിച്ചിരിക്കുന്നത് വളരെ ചെറിയ മുറികളിലാണെന്നും എല്ലാവർക്കും കിടക്കാനുളള സ്ഥലമില്ലെന്നും ഗാപ്പർ അയച്ച സന്ദേശത്തിൽ പറയുന്നു. "50 മീറ്റർ പോലും ചതുരശ്ര വിസ്തീർണ്ണമില്ലാത്ത ഒരു ചെറിയ മുറിയിൽ 50- 60 പേരെ പൂട്ടിയിട്ടിരിക്കുന്നതായി ഞാൻ കണ്ടു" ഗാപ്പർ സന്ദേശത്തിൽ പറഞ്ഞു. പുറത്തുവന്ന ദൃശങ്ങളിൽ ഗാപ്പർ കെെവിലങ്ങുകൾ ധരിച്ച് കട്ടിലിൽ ഇരിക്കുന്നതായി കാണാം.മുപ്പതുകാരനായ ഗാപ്പർ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്.
കൊവിഡ് വൈറസ് ഈ പ്രദേശത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചൈനീസ് അധികൃതർ ഉയർന്ന താപനിലയുള്ള തടവുകാരെ തടവുകാരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഗാപ്പറിനെയും മാറ്റി പാർപ്പിച്ചിരുന്നു. അമ്പത് തടവുകാരുള്ള ഒരു ചെറിയ മുറിയിൽ ഒരു ജനലും ഒരു ഫാനും മാത്രമേ ഉളളുവെന്നും ഗാപ്പർ സന്ദേശത്തിൽ പറയുന്നു. തടവുകാർ എപ്പോഴും മുഖം മറയ്ക്കണമെന്നാണ് ഇവിടുത്തെ രീതി. മാസ്ക് ധരിച്ച് ചെറിയ മുറിയ്ക്കുളളിൽ ശ്വാസം പോലും കിട്ടാതെ കഴിയുന്ന തടവുകർക്ക് എതിരെയുളള മനുഷ്യാവകാശ ലംഘനമാണ് ഗാപ്പർ പുറത്തു കൊണ്ട് വന്നത്. 13 ലക്ഷത്തിലേറെ ഉയ്ഗർ മുസ്ലിങ്ങളാണ് ചെെനയിൽ തടവിൽ കഴിയുന്നത്.
Mardan Ghappar, 30, Taobao model in Guangzhou, get arrested in GZ without giving any reason by police from "#Xinjiang" on Jan,2020. Stayed 18 days in detention, then transferred to a 'quarantine camp' bco fever.https://t.co/EV4YF0L7fs (video clips inside of the camp) (N/1) pic.twitter.com/fhzCXENrrT
— Uyghur from E.T☪ (@Uyghurspeaker) March 9, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |