പുനലൂർ: ആട്ടോ റിക്ഷയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഇളമ്പൽ പൈനാപ്പിൾ കരിക്കൻ പുത്തൻ വീട്ടിൽ സനു സാബു, വിളക്കുടി മണ്ണംകുഴി ചിറയിൽ പുത്തൻവീട്ടിൽ വിനീത്, ചരുവിള വീട്ടിൽ ആദർശ് എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ പൂനലൂരിന് സമീപത്തെ പൈനാപ്പിൾ ജംഗ്ഷനിൽ വച്ചു 50 നൈട്രോ സൊഫാം ഗുളികളുമായി ആട്ടോയിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.വിനീതിന്റെ ആട്ടോയിൽ വിളക്കുടിയിൽ വിൽക്കാൻ എത്തിച്ചതായിരുന്നു ലഹരിയടങ്ങിയ ഗുളികകൾ.കഞ്ചാവ് കേസിൽ പുനലൂർ പൊലീസ് നേരത്തേ അറസ്റ്റുചെയ്തിട്ടുള്ളയാളാണ് പ്രതികളിലൊരാളായ സനുസാബു.എക്സൈസ് അസി.കമ്മിഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പുനലൂർ എക്സൈസ് സി.ഐ.ബി.നസീമുദ്ദീൻ, പ്രിവന്റീവ് ഓഫീസർ വൈ.ഷിഹാബുദ്ദീൻ, സി.ഇ.ഒമാരായ അശ്വന്ത് ,സുന്ദരം, അരുൺകുമാർ, ഷാജി, വിഷ്ണു, അഭിലാഷ്, നി നീഷ് ,അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |