ന്യൂഡൽഹി : യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ ആർ.ടി പി.സി.ആർ പരിശോധന നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം. യാത്രയ്ക്ക് നാലുദിവസം മുൻപ് പരിശോധന നടത്തണം. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം, ഈ ടെസ്റ്റ് നിർബന്ധമല്ല. നിലവിൽ യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്ന യു.എ.ഇയുടെ നടപടിയെ കേന്ദ്രസർക്കാർ പ്രശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |