ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ കൊവിഡ് പരിശോധനയിൽ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവരെല്ലം നിരീക്ഷണത്തിൽ പോകണമെന്നും പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രണബ് മുഖർജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്ററിന്റെ സാഹയത്തോടെ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 2012 മുതൽ 2017 വരെ പ്രണബ് മുഖർജി രാഷ്‌ട്രപതി സ്ഥാനം അലങ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |