തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ മത്സ്യബന്ധനം ഇന്ന് പുനഃരാരംഭിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം നീക്കിയത്. ഇതേത്തുടർന്ന് ചാകര പ്രതീക്ഷയോടെ ബോട്ടുകൾ കടലിലേക്ക് പോയി. അതേസമയം തിരുവനന്തപുരത്ത് 15ന് ശേഷമേ അനുമതിയുള്ളൂ.
സർക്കാർ മാർഗ നിർദ്ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാകും മത്സ്യബന്ധനം. കാലാവസ്ഥാ മാറ്റങ്ങളനുസരിച്ച് മത്സ്യബന്ധനം നിയന്ത്രിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. ലേലവും ഉണ്ടായിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |