ഇരിട്ടി: മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയ രണ്ട് താലിമാലകൾ കവർന്നു. ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങളും തകർത്ത നിലയിലാണ്.
രാവിലെ ക്ഷേത്രത്തിൽ എത്തിയ ഭക്തനാണ് ക്ഷേത്ര ശ്രീകോവിൽ തുറന്നു കിടക്കുന്നത് കണ്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |