കോവളം: ഗൃഹനാഥന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പിച്ച യുവാവിനെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തു. പുഞ്ചക്കരി എൽ.പി.എസിന് സമീപം വട്ടവിള അനിൽ ഭവനിൽ അനിലാണ് (29) പിടിയിലായത്. പുഞ്ചക്കരി സ്വദേശിയും പ്രതിയുടെ അയൽവാസിയുമായ വാറുവിള വീട്ടിൽ രാജേന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30ഓടെ മദ്യലഹരിയിൽ വരികയായിരുന്ന പ്രതി എതിരേ വന്ന രാജേന്ദ്രനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ കരിങ്കല്ല് കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേല്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ രാജേന്ദ്രന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം വഞ്ചിയൂർ സ്വദേശിയായ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം വധിക്കാൻ ശ്രമിച്ച സംഘത്തിലുള്ളയാളാണ് പ്രതിയെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. ഇയാളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |