തൃശൂർ: വാട്സാപ്പ് വഴി സുന്ദരികളായ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കും. ഇഷ്‌ടപ്പെട്ടാൽ പിന്നെ പണം ഫോൺ പേ അല്ലെങ്കിൽ ഗൂഗിൾ പേ വഴി നൽകണം. ഉടനടി എത്തേണ്ട സമയം വാട്‌സാപ്പിൽ ലഭിക്കും. തൃശൂർ മുരിങ്ങൂരിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം ഇങ്ങനെയായിരുന്നു. ഒടുവിൽ ഹൈടെക്ക് പെൺവാണിഭസംഘം പൊലീസ് കെണിയിലായി. വെറ്റിലപ്പാറ സ്വദേശിനി സിന്ധു ഉൾപ്പെടെ പത്തു പേരെയാണ് പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.
മുരിങ്ങൂരിൽ ഒരു വാടക വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവർത്തനം. രാവിലെ മുതൽ വീട്ടിലേക്ക് ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് സിന്ധു അയൽവീടുകളിൽ പറഞ്ഞിരുന്നത്. രാത്രി കാലങ്ങളിൽ ഒട്ടേറെപേർ ഇവിടെയെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമ്പോൾ വീട്ടിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. 19,000 രൂപയും ഗർഭ നിരോധന ഉറകളും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |