തിരുവനന്തപുരം: തിരുവനന്തപുരം ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും അമ്പലത്തറ വാർഡ് ആദ്യകാല കൗൺസിലറുമായ അമ്പലത്തറ ഭദ്രദീപത്തിൽ അഡ്വ. സി.കെ .സീതാറാം (77) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി 11മണിയോടെയായിരുന്നു അന്ത്യം.രണ്ടുവർഷത്തോളമായി കടുത്ത പ്രമേഹത്തിന് ചികിത്സയിലായിരുന്നു.ഭാഗികമായി കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു.
ആദ്യകാല സി.പി.എം നേതാവായിരുന്നു. പിന്നീട് കെ. ആർ.ഗൗരി അമ്മയ്‌ക്കൊപ്പം ജെ.എസ്.എസ് രൂപീകരണത്തിലും പങ്കാളിയായി. തുടർന്ന് ഏറെനാൾ സംസ്ഥാന ജനറൽ സെക്രട്ടറി അടക്കമുള്ള ചുമതലകൾ വഹിച്ചിരുന്നു. സി.എം.പിയിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.ടി.ഡി.സി,ഐ.ടി.ഡി.സി എന്നിവിടങ്ങളിലും വിവിധ ചുമതലകൾ വഹിച്ചു. പിന്നീട് ഔദ്യോഗിക ചുമതലകളിൽ നിന്ന് പിൻവാങ്ങി .മികച്ച അഭിഭാഷകനെന്നതിലുപരി മികച്ച സംഘാടകനുമായിരുന്നു. മൂന്നുവട്ടം ബാർ അസോസിയേഷൻ പ്രസിഡന്റായി.
ഭാര്യ: പ്രൊഫ. അംബികാമണി. മക്കൾ:എസ്.എ കിരൺറാം, എസ്.എ അരുൺറാം( ടൈംസ് ഒഫ് ഇന്ത്യ),പ്രൊഫ.എസ്.എ. സന്ധ്യാറാം.മരുമക്കൾ: ശ്രീദേവി, വിനോദ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മുട്ടത്തറ ശ്‌മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |