തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് ഇന്ന് 362 പേരിലാണ് കൊവിഡ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 307 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മലപ്പുറത്ത് തൊട്ടുപിന്നിലായി തിരുവനന്തപുരത്ത് ഇന്ന് 321 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ സമ്പർക്കരോഗികൾ ഉള്ളതും തിരുവനന്തപുരത്ത് തന്നെ. 313 പേർ. സംസ്ഥാനത്ത്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലും രോഗബാധിതരുടെ എണ്ണം ഏറെ കൂടുതലാണ്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |