കൊല്ലം: ജില്ലയിൽ ഇന്നലെ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന രണ്ടുപേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർക്കും സമ്പർക്കം മൂലം 81 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ആരോഗ്യ പ്രവർത്തകരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. ഇന്നലെ 30 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 840 ആയി. ഇന്നലെ കൊവിഡ് കൂടുതൽ സ്ഥിരീകരിച്ചത് കൊല്ലം കോർപ്പറേഷൻ മേഖലയിലാണ്. അഞ്ചൽ, ഏരൂർ, വെളിനെല്ലൂർ, ശാസ്താംകോട്ട മേഖലകളിലും ഇന്നലെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സമ്പർക്കം: 81
രോഗമുക്തി: 30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |