കോഴഞ്ചേരി: ഇലന്തൂർ ബ്ലോക്ക് ശുചിത്വ ബ്ലോക്കായി മാറുന്നതിന്റെ മുന്നോടിയായി,1200 കംപോസ്റ്റ് പിറ്റുകൾ, 1200 സോക്ക്പിറ്റുകൾ, 49 മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ എന്നിവയുടെ നിർമ്മാണത്തിന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ഏഴു പഞ്ചായത്തുകളിലെ 94 വാർഡുകളിലും, 10കംപോസ്റ്റ് പിറ്റുകളാണ് പൈലറ്റ് പദ്ധതിയിൽ വരുന്നത്. ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക്, സംഭരിച്ച് വെയ്ക്കുന്നതിന്, എല്ലാ പഞ്ചായത്തുകളിലും ഏഴ് മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. സമ്പൂർണ ശുചിത്വ ബ്ലോക്കായി മാറ്റുന്നതിന്റെ പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ത്വരിതഗതിയിൽ നടന്നുവരുന്നത്.
കമ്പോസ്റ്റ് പിറ്റുകൾ പൂർത്തിയായി
ഓമല്ലൂർ പഞ്ചായത്തിൽ 43ഉം, കോഴഞ്ചേരിയിൽ 12ഉം, ചെറുകോലിൽ ഒൻപതും കമ്പോസ്റ്റ് പിറ്റുകൾ ഇതിനോടകം പൂർത്തിയായി.ചെന്നീർക്കരയിൽ രണ്ട് എം.സി.എഫും, ചെറുകോൽ, കോഴഞ്ചേരി പഞ്ചായത്തുകളിൽ രണ്ടും, ഓമല്ലൂരിൽ മൂന്നും വീതം മിനി എം. സി.എഫുകളും ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കി.ഒരു കമ്പോസ്റ്റ് പിറ്റിന് 15,000 രൂപയും, എം.സി.എഫിന് രണ്ട് ലക്ഷവും, മിനി എം.സി എഫിന് 40,000 രൂപയുമാണ് അടങ്കൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. എം.സി എഫുകളിൽ സ്വരൂപിക്കുന്ന പ്ലാസ്റ്റിക്ക്, ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് പൊടിക്കുന്ന പുതിയ യൂണിറ്റായ കോഴഞ്ചേരി സെന്ററിൽ പൊടിച്ച് ക്ലീൻ കേരള സ്ഥാപനത്തിന് കൈമാറും.
കോഴഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ ആദ്യ കമ്പോസ്റ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ, സെക്രട്ടറി രാജേഷ്‌കുമാർ സി പി, കോഴഞ്ചേരി മൂന്നാം വാർഡ് മെമ്പർ മോളി ജോസഫ്, പഞ്ചായത്തംഗമായ ക്രിസ്റ്റഫർ ദാസ്, സി.ഡി.എസ് ചെയർപേഴ്‌സൺ പി.വി.ശാന്തമ്മ, അലൻ തോമസ് ഫിലിപ്പ്, മഞ്ജു കെ എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |