രാജ്യത്തിന്റെ വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രണബ് അഗാധ പാണ്ഡിത്യമുള്ള വ്യക്തിയും സാമൂഹ്യ,രാഷ്ട്രീയ മേഖലകളിൽ പൊതുസമ്മതനുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന് ഈടുറ്റ സംഭാവനകൾ നൽകി. എല്ലാ വിഷയങ്ങളും മികച്ച തയ്യാറെടുപ്പുകൾ നടത്തി കൃത്യമായി അവതരിപ്പിച്ച നർമബോധമുള്ള വ്യക്തികൂടിയായിരുന്നു. സുപ്രധാന നയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബൗദ്ധികനിർദേശങ്ങൾ ഒരിക്കലും മറക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. 2014ൽ പ്രധാനമന്ത്രിയായി എത്തിയതു മുതൽ പ്രണബ് മുഖർജിയുടെ മാർഗനിർദേശവും പിന്തുണയും അനുഗ്രഹവും ലഭിച്ചെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
സമുന്നത നേതാവിനെ
നഷ്ടമായി: മന്ത്രിസഭ
ന്യൂഡൽഹി: മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തോടെ മികവുറ്റ പാർലമെന്റേറിയനെയും സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായതെന്ന് കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച പ്രമേയത്തിൽ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |