കട്ടപ്പന: ദിവസേന നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കട്ടപ്പന വട്ടുകുന്നേൽപ്പടി റോഡ് നന്നാക്കാൻ നടപടിയില്ല. വർഷങ്ങളായി തകർന്നുകിടക്കുന്ന രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള പാത പി.ഡബ്ല്യു.ഡി. ഏറ്റെടുത്തെങ്കിലും നവീകരിച്ചില്ല. കനത്തമഴയിൽ വെള്ളം കുത്തിയൊഴുകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളടക്കം ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. റോഡിന്റെ ശോചനീയവസ്ഥ വാർഡ് കൗൺസിലർ അടക്കമുള്ളവരെ അറിയിച്ചിട്ടും അനുകൂല നടപടിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. ടിപ്പർ ലോറികളടക്കം സദാസമയവും കടന്നുപോകുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നും ഇവർ പറയുന്നു. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് പുനർ നിർമിച്ച് ഇരുവശവും ഓടകൾ നിർമിക്കണമെന്നും ആവശ്യമുയർന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ജനകീയ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |