അങ്കമാലി: ഉത്രാടദിവസം പുളിയനം ഐക്കാട്ടുകടവ് ഭാഗത്ത് വടിവാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടുശേരി പാലിശേരി വീട്ടിൽ ശ്യാംശിവനെ (29) മാരകമായി മർദ്ദിച്ച കേസിൽ 8 അംഗ സഘത്തെ അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു. കൃഷ്ണപ്രസാദ് (23), മിഥുൻകൃഷ്ണ(24), ടോണി ഔസേഫ് (24), വൈഷ്ണവ് (25), ശ്രീജിത്ത് (24), മാർട്ടിൻ (22), ഏല്യാസ് (24) , ആൻസൺ (23) എന്നിവരെ ഇടുക്കി കാളിയാറിൽ നിന്നാണ് അറസ്റ്റുചെയ്തത്.
ഡി വൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, പ്രിൻസിപ്പൽ എസ്.ഐ. സൂഫി ടി.എം എന്നിവരുങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |