വടക്കാഞ്ചേരി: അനിൽ അക്കര സാത്താന്റെ സന്തതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എം.എൽ.എ നടത്തുന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ബഹുജന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിട നിർമ്മാണം ആരംഭിച്ചിട്ട് ഒമ്പത് മാസമായി ഇത്രയും കാലം വാത്മീകി തപസിരുന്ന പോലെ നിശബ്ദനായിരുന്നു. സ്വപ്ന സുരേഷിന് ഒരു കോടി കമ്മിഷൻ കിട്ടിയിട്ട് തനിക്ക് ഒന്നും കിട്ടാത്തതാണ് അനിൽ അക്കരയുടെ ഇപ്പോഴുള്ള വിഷമം. പാവപ്പെട്ടവരുടെ ജീവിതഭദ്രത സുരക്ഷിതമാക്കാനുള്ള പദ്ധതിയാണ് സർക്കാർ നടത്തുന്നത്. ഇതിനെ എം.എൽ.എ തുരങ്കം വയ്ക്കുകയാണ്. വടക്കാഞ്ചേരിക്കാർക്ക് പറ്റിയ ഒരു അബദ്ധമാണ് അനിൽ അക്കരയെ എം.എൽ.എ ആക്കിയതെന്നും ബേബി ജോൺ പറഞ്ഞു.
ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അദ്ധ്യക്ഷനായി. സി.പി.എം നേതാക്കളായ പി.കെ. ബിജു, എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി, മേരി തോമസ്, ശിവപ്രിയ സന്തോഷ്, എസ്. ബസന്ത് ലാൽ എന്നിവർ പ്രസംഗിച്ചു.
കണ്ണാടിയിൽ നോക്കിയാൽ സാത്താന്റെ സന്തതി ആരെന്നറിയാം: അനിൽ അക്കര
വടക്കാഞ്ചേരി: സാത്താന്റെ സന്തതി ആരാണെന്ന് കണ്ണാടിയിൽ മുഖം നോക്കിയാൽ അറിയാമെന്ന് അനിൽ അക്കര എം.എൽ.എ. വടക്കാഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.പി.എം സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിന് മറുപടി പറയുകയായിരുന്നു എം.എൽ.എ. മണലൂരിൽ മത്സരിച്ചപ്പോൾ അവിടുത്തെ ജനങ്ങൾ കൈകാര്യം വിട്ടയാളാണ് അദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |