തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്നും കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്‌ക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മൂന്ന് സമ്മേളനങ്ങളിൽ പോലും ചേരാൻ കഴിയാത്തയാളെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തിൽ തീരുമാനം നാളെ രാവിലെ ഉണ്ടായേക്കും. രാവിലെ 10ന് ചേരുന്ന സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടായാൽ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |