തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന ട്രഷറി ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി പുതിയ മാർഗ നിർദ്ദേശമിറക്കി. സെപ്തംബർ 14 മുഴുവൻ ജീവനക്കാരും ഹാജരാക്കണം. അവശ്യ സർവീസായ ട്രഷറിയിലെ സേവനം പൂർണമായി ഇടപാടുകാർക്ക് ലഭ്യമാക്കാനാണിത്. ഭിന്നശേഷിക്കാർ, വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നവർ തുടങ്ങിയർവക്ക് പൊതുജനങ്ങളുമായി സമ്പർക്കം വരാത്ത പ്രവൃത്തികൾ നൽകണമെന്നും നിർദ്ദേശമുണ്ട്.