SignIn
Kerala Kaumudi Online
Monday, 21 September 2026 8.50 PM IST

മീറ്റർ റീഡിംഗ് പ്രകാരം വില നൽകിയാൽ മതി, എൽ.പി.ജിയെക്കാൾ 30 ശതമാനം വിലക്കുറവും;സി‌റ്റി ഗ്യാസ് പദ്ധതിയുമായി അദാനി എത്തുന്നു

citygas

കൊച്ചി: കൊച്ചി - മംഗളൂരു എൽ.എൻ.ജി പൈപ്പ് ലൈൻ പദ്ധതി കമ്മിഷൻ ചെയ്താലുടൻ എറണാകുളം മുതൽ കാസർകോട് വരെ സിറ്റി ഗ്യാസും സി.എൻ.ജിയും ലഭ്യമാക്കാനുള്ള നടപടികൾ ഊർജ്ജിതം. അടുത്ത മാർച്ചിനകം കൊച്ചിയിൽ 40,000 ഗാർഹിക കണക്ഷനും 10 പുതിയ സി.എൻ.ജി സ്റ്റേഷനും സജ്ജമാകും.

കൊച്ചിയിലെ എൽ.എൻ.ജി ടെർമിനലിൽ നിന്ന് മംഗലാപുരത്തേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) എത്തിക്കുന്ന പൈപ്പ് ലൈൻ നിർമ്മാണം ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പൂർത്തിയാക്കിയതോടെ, സിറ്റി ഗ്യാസ് പദ്ധതിക്കും വേഗത വർദ്ധിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഐ.ഒ.സി അദാനി ഗ്യാസ് ലിമിറ്റഡാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിൽ തുടക്കം കുറിച്ച പദ്ധതിയിൽ എറണാകുളം മെഡിക്കൽ കോളേജ് കാന്റീനിൽ ഉൾപ്പെടെ 2,500 ഗാർഹിക കണക്ഷൻ നൽകി. 14,500 വീടുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു.വാഹനങ്ങൾക്ക് ഇന്ധനമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) നൽകുന്നതും ഐ.ഒ.സി അദാനിയാണ്. പെട്രോൾ പമ്പുകളിലാണ് സി.എൻ.ജി സ്റ്റേഷൻ .വിതരണത്തിന് പൈപ്പിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിലെ തടസങ്ങൾ നീങ്ങി. അനുമതി ലഭിച്ച സ്ഥലങ്ങളിൽ പൈപ്പിടൽ ആരംഭിച്ചു.

സിറ്റി ഗ്യാസ്

ഗെയിലിന്റെ കൊച്ചി - മംഗലൂരു പൈപ്പ് ലൈനിൽ എല്ലാ ജില്ലകളിലും സബ് സ്റ്റേഷനുകളുണ്ട്. അവിടെ നിന്ന് ഐ.ഒ.സി അദാനി സംരംഭത്തിന്റെ പൈപ്പ് ലൈനുകൾ വഴി എൽ.എൻ.ജി . വീടുകളിലേക്ക് പാചകാവശ്യത്തിന് നൽകും. മീറ്റർ റീഡിംഗ് പ്രകാരം വില നൽകിയാൽ മതി. എൽ.പി.ജിയെക്കാൾ 30 ശതമാനം വിലക്കുറവും

സി.എൻ.ജി സ്റ്റേഷൻ

കുണ്ടന്നൂർ മുതൽ ആലുവ വരെ പൈപ്പിട്ടു.എട്ട് സി.എൻ.ജി സ്റ്റേഷനുകൾ തുറന്നു. മാർച്ചിനകം 10 എണ്ണം കൂടി തുറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITY GAS PROJECT, ERANAKULAM, KASARGOD, INDIAN OIL CORPARATION, ADANI GREEN ENERGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA