ജമ്മുകാശ്‌മീർ: പാകിസ്ഥാൻ തുരങ്കങ്ങൾ വഴി ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടുന്നുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് അവർക്ക് ആയുധങ്ങളെത്തിക്കുന്നുണ്ടെന്നും ജമ്മു കാശ്‌മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ്.
ഭീകരരുടെ നുഴഞ്ഞു കയറ്റം സുഗമമാക്കുന്നതിന് വേണ്ടിയാണ് അതിർത്തിക്ക് സമീപം പാകിസ്ഥാൻ തുരങ്കങ്ങൾ കുഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാല ജില്ലയിൽ അടുത്തിടെ കണ്ടെത്തിയ 170 മീറ്ററുള്ള തുരങ്കം പരിശോധിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 28ന് അതിർത്തിയിൽ 20-25 അടി താഴ്ചയുള്ള തുരങ്കം ബി.എസ്.എഫ് കണ്ടെത്തിയിരുന്നു.
വലിയ തുരങ്കമാണ് ഗാലയിൽ കണ്ടെത്തിയത്. നഗ്രോട്ട ഏറ്റുമുട്ടലിന് ശേഷമാണിത് നിർമ്മിച്ചിരിക്കുന്നത്. 2013-14 ൽ ചന്യാരിയിൽ കണ്ടെത്തിയതിന് സമമാണ് ഇത്. ഈ തുരങ്കത്തിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
ജനുവരിയിലാണ് നഗ്രോട്ട ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |