ആറ്റിങ്ങൽ: കൊവിഡ് ചികിത്സക്കുപോയിരുന്ന ആളിന്റെ ബൈക്ക് (കെ.എൽ 02 എ.ഇ 2168) മോഷണം പോയതായി പരാതി. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ചില സ്റ്റാഫുകൾക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, കൊവിഡ് സെന്ററിലേക്ക് പോയ ആളിന്റെ ബൈക്ക് വലിയകുന്ന് ആശുപത്രി വളപ്പിൽ സൂക്ഷിച്ചിരുന്നു. ഇതാണ് കാണാതായത്. പരിശോധന ഫലം നെഗറ്റീവായി വാഹനം എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |