തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കെ.സുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരേന്ദ്രന് മാനസികനില തെറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ ആരോപണമെന്നും മുഖ്യമന്ത്രി ചോദിച്ചു. 'സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ അപവാദത്തിൽപെടുത്താനാണ് ചിലരുടെ നീക്കമെന്നും ഓരോരുത്തരുടെയും നില വച്ച് മറ്റുള്ളവരെ അളക്കരുതെന്നും പിണറായി പറഞ്ഞു. മകൾക്കെതിരായുളള ആരോപണത്തിൽ സുരേന്ദ്രന് മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടി വാർത്താ സമ്മേളനത്തിലൂടെ ആകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാനസികനില തെറ്റിയ ഒരാളെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിറുത്തണമോയെന്ന് ബി.ജെ.പി ആലോചിക്കണമെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |