കാട്ടാക്കട: കേരളത്തിൽ മന്ത്രിമാരും പുത്രന്മാരും സ്വപ്നാ സുരേഷിന്റെ പിറകെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന സത്യഗ്രഹം കാട്ടാക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ശക്തൻ, എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, എം. വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറിമാരായ ആർ.വി. രാജേഷ്, എസ്.കെ. അശോക് കുമാർ, ഡി.സി.സി സെക്രട്ടറിമാരായ കാട്ടാക്കട സുബ്രമഹ്മണ്യം, എം.ആർ ബൈജു, എം. മഹേന്ദ്രൻ, കെ.പി.സി.സി നിർവാഹ സമിതിയംഗം മലയിൻകീഴ് വേണുഗോപാൽ, യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്യാംലാൽ, മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്ത്യൻ, ബി.എൻ. ശ്യാംകുമാർ, എം. മണികണ്ഠൻ, സി. വേണു, കാവിൻപുറം ലേഖ, കാട്ടാക്കട രാമു, ഷാജിദാസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |