ന്യൂഡൽഹി: ലോകോത്തര നിലവാരം ഉറപ്പാക്കാൻ റെയിൽവേ നടപ്പാക്കുന്ന സ്വകാര്യ ട്രെയിൻ പദ്ധതിയിൽ കേരളത്തിന് നാല് ട്രെയിൻ ഉണ്ടാകുമെന്ന് കെ. മുരളീധരൻ എം.പിയെ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയിൽ അറിയിച്ചു. കന്യാകുമാരി-എറണാകുളം (പ്രതിദിന സർവീസ്), കൊച്ചുവേളി- എറണാകുളം (ആഴ്‌ചയിൽ മൂന്ന്), കൊച്ചുവേളി-ഗുവാഹത്തി (ആഴ്‌ചയിൽമൂന്ന്), ചെന്നൈ-മംഗലാപുരം (കോഴിക്കോട് വഴി-ആഴ്ചയിൽ ഒന്ന്) എന്നിവയാണ് കേരളത്തിന് തീരുമാനിച്ചവ. രാജ്യത്ത് 12 ക്ളസ്‌റ്ററുകളിലായി 109 റൂട്ടുകളാണ് സ്വകാര്യമേഖലയ്‌ക്ക് നൽകുന്നത്. ഈ റൂട്ടിൽ ട്രെയിൻ സർവീസ് നടത്താൻ 12 കമ്പനികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |