മലപ്പുറം: ജില്ലയിൽ 298 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 58 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 23 പേർക്ക് ഉറവിടമറിയാതെയും. വൈറസ് ബാധയുണ്ടായവരിൽ ഏഴ് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ഒരാൾ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്. ജില്ലയിൽ ഇന്നലെ 257 പേർക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കൊവിഡ് ഭേദമായി. രോഗബാധിതരുടെ വർദ്ധനവിന് ആനുപാതികമായി രോഗമുക്തരാകുന്നവരുടെ എണ്ണവും ജില്ലയിൽ വർദ്ധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
32,851 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
എ.ആർ നഗർ 1, ആലങ്കോട് 2, ആലിപ്പറമ്പ് 2, ആനക്കയം 2, അങ്ങാടിപ്പുറം 1, അരീക്കോട് 4, ചീക്കോട് 1, ചേളാരി 1, ചെറുകാവ് 4, എടപ്പാൾ 12, എടവണ്ണ 3, എടയൂർ 7, എലംകുളം 2, ഇരിമ്പിളിയം 2, കാലടി 3, കൽപകഞ്ചേരി 2, കാവനൂർ 1, കീഴുപറമ്പ് 2, കോക്കൂർ 1, കൊണ്ടോട്ടി 2, കൂരിയാട് 1, കൂട്ടിലങ്ങാടി 2, കോട്ടക്കൽ 1, കുറ്റിപ്പുറം 2, കുഴിമണ്ണ 3,
മക്കരപ്പറമ്പ് 2, മലപ്പുറം 2, മമ്പാട് 5, മംഗലം 2, മഞ്ചേരി 24, മങ്കട 1, മാറഞ്ചേരി 1, മേലാറ്റൂർ 2, മൂന്നിയൂർ 16, മൂർക്കനാട് 1,
മൊറയൂർ 1, നന്നമ്പ്ര 4, നന്നംമുക്ക് 1, നിറമരുതൂർ 2, പാണ്ടിക്കാട് 1, ഒഴൂർ 1, പടിക്കൽ 1, പാലക്കാട് 1, പാലപ്പെട്ടി 2, പരപ്പനങ്ങാടി 21, പറവണ്ണ 2, പെരിന്തൽമണ്ണ 9, പെരുമ്പടപ്പ് 8, പെരുവള്ളൂർ 4, പെരുവണ്ണാമൂഴി 1, പൊന്നാനി 13, പൂക്കാട്ടിരി 1, പോരൂർ 1, പുലാമന്തോൾ 4, പുറത്തൂർ 1, താനൂർ 3, തലക്കാട് 1, താനാളൂർ 1, തവനൂർ 1, തെന്നല 1, തിരുനാവായ 0, തൃക്കണാപുരം 0, തൃക്കലങ്ങോട് 0, തുറക്കൽ 1, തിരൂർ 3, ഊർങ്ങാട്ടിരി 2, വാളംകുളം 1, വളാഞ്ചേരി 1, വള്ളിക്കുന്ന് 5, വട്ടംകുളം 2, വാഴക്കട് 1, വാഴയൂർ 6, വെളിമുക്ക് 1, വെളിയങ്കോട് 9, വേങ്ങര 2, വെട്ടത്തൂർ 1, വെട്ടം 1, വണ്ടൂർ 3, വയനാട് 1, സ്ഥലം ലഭ്യമല്ലാത്തവർ 7.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ
താഴെക്കോട് 1, തൃപ്രങ്ങോട് 1, പെരിന്തൽമണ്ണ 1, മഞ്ചേരി 1, കടവനാട് 1, പറപ്പൂർ 1, പുൽപ്പറ്റ 1.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവർ
അങ്ങാടിപ്പുറം 1, എ.ആർ നഗർ 1, കൽപകഞ്ചേരി 1, കുറുവ 1, മംഗലം 1, മഞ്ചേരി 1, ഒഴൂർ 1, പറവണ്ണ 1, പെരിന്തൽമണ്ണ 1, പുലമന്തോൾ 1, തെന്നല 1, തിരുന്നാവായ 1, താനൂർ 1, തൃക്കലങ്ങോട് 1, വണ്ടൂർ 1, വട്ടംകുളം 1, വേങ്ങര 1, വെട്ടത്തൂർ 1, വെട്ടം 1, പൊന്നാനി 2, പുറത്തൂർ 2.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
എടരിക്കോട് 1, പരപ്പനങ്ങാടി 1, കോണ്ടോട്ടി 1, തിരൂരങ്ങാടി 1, മൂന്നിയൂർ 2, നന്നമ്പ്ര 3.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ
തൃക്കലങ്ങോട് 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |