തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 3830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 2263 പേർ രോഗമുക്തരായി.14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പയ്യന്നൂർ ടി.വി. രാജേഷ് (47), മലപ്പുറം അരീക്കോട് അബൂബക്കർ (70), മലപ്പുറം നെടുവ നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് നിജാമുദീൻ (61), കൊല്ലം പേരയം തോമസ് (59), കോഴിക്കോട് കല്ലായി കുഞ്ഞീരി (56), കോഴിക്കോട് പറമ്പിൽ രവീന്ദ്രൻ (69), പാലക്കാട് മണ്ണാർക്കാട് റംല (56), പാലക്കാട് ചെർമുണ്ടശേരി ലത (52), പാലക്കാട് കുലകല്ലൂർ സരസ്വതിയമ്മ (84), പാലക്കാട് കല്ലേപ്പാലം സുലൈമാൻ (49), പാലക്കാട് കർണകി നഗർ സി. സുബ്രഹ്മണ്യൻ (84), പാലക്കാട് പട്ടാമ്പി അബൂബക്കർ (80), കോഴിക്കോട് സജിത (45) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 480 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശത്ത് നിന്നും 153 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3562 പേർ സമ്പർക്ക രോഗികളാണ്. അതിൽ 350 പേരുടെ ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 32,709 പേരാണ് ചികിത്സയിലുള്ളത്. 84,608 പേർ മുക്തി നേടി. 2987 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |