ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ദേശീയ മാദ്ധ്യമമായ 'ഇന്ത്യ ടുഡേ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
വരുന്ന തിങ്കളാഴ്ച മുതൽ അദ്ദേഹം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. കൊവിഡ് മുക്തനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഈ മാസം 12നാണ് വീണ്ടും ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 11 മണിയോടെയാണ് കേന്ദ്രമന്ത്രി ചികിത്സയിൽ പ്രവേശിപ്പിച്ചത്.
അമിത് ഷായ്ക്ക് ശ്വാസതടസമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂർണ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |