പത്തനംതിട്ട : പുറമറ്റം പഞ്ചായത്തിൽ ആയുർവേദ ആശുപത്രി നിർമ്മിക്കുവാൻ 38 ലക്ഷം രൂപയും രണ്ടാം വാർഡിൽ അങ്കണവാടി നിർമ്മിക്കുവാൻ 15 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. ആയുർവേദ ആശുപത്രി നിർമ്മാണത്തിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു ടെൻഡർ ചെയ്തു കരാർ ഉറപ്പിച്ചു.
പുതിയതായി നിർമ്മിക്കുന്ന ആയുർവേദ ഡിസ്പൻസറിക്ക് കൺസൾട്ടിംഗ് റൂം, ട്രീറ്റ്‌മെന്റ് റൂം, ഫാർമസി, സ്റ്റോർ റൂം, അടുക്കള, മൂന്നു ശുചിമുറികൾ എന്നിവ ഉൾപ്പെടെ 150 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്. 41 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിൽ ഹാൾ, അടുക്കള, സിറ്റ് ഔട്ട്, ശുചിമുറി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു നിർമ്മാണ പ്രവൃത്തികളും ഉടൻ തന്നെ ആരംഭിക്കുവാൻ കഴിയുമെന്നും എം.എൽ. എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |