ആംസ്റ്റർഡാം: ഒരു ശവശരീരം പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ പത്തുവർഷം വരെയെടുക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇനിയത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നടക്കും. എങ്ങനെയെന്നല്ലേ അത്രയും പ്രകൃതിദത്തമായ ഒരു ശവപ്പെട്ടി കണ്ടെത്തിയിരിക്കുകയാണ് അങ്ങ് നെതർലൻഡ്സിൽ. ലിവിംഗ് കൊക്കൂൺ എന്ന് പേരിട്ടിരിക്കുന്ന ഈ പേടകം നിർമ്മിച്ചിരിക്കുന്നത് കൂണിന്റെ വേരുകൾ കൊണ്ടാണ്. അവ 45 ദിവസത്തിനുള്ളിൽ പ്രകൃതിയിൽ അലിഞ്ഞു ചേരും. അതോടെ ശവശരീരം മണ്ണിൽ അലിഞ്ഞു ചേരുന്ന പ്രവൃത്തി നേരത്തേ ആരംഭിക്കും. ലോകത്തിലെ ആദ്യത്തെ ജീവനുള്ള ശവപേടകമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഈ പേടകത്തിൽ ആദ്യ സംസ്കാരവും നടന്നു. ഡെൽഫ്റ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് ഈ പേടകത്തിന്റെ ഗവേഷണത്തിനു പിന്നിൽ. മനുഷ്യ ശരീരത്തിലെ ടോക്സിനുകളെ പ്രകൃതിയുമായി അധിക കാലം ഇണക്കി നിറുത്തുകയെന്ന ദോഷകരമായ പ്രവൃത്തിയ്ക്കാണ് ഇതോടെ അവസാനമാവുകയെന്നാണ് ഗവേഷകരുടെ അഭിപ്രായം. സാധാരണക്കാരനു പോലും താങ്ങാനാവുന്നതാണ് ഇതിന്റെ ചെലവെന്നതാണ് മറ്റൊരു പ്രത്യേകത. 1, 29, 923 ഇന്ത്യൻ രൂപയാണ് ഈ ശവപേടകത്തിന്റെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |