
ന്യൂഡൽഹി: ഡൽഹിയിലെ സമസ്‌ത മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‌ത പറഞ്ഞു. ഇന്നലെ ഡൽഹിയിലെ ബി.ജെ.പി സർക്കാർ ഒരുവർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റിപ്പോർട്ട് കാർഡും പുറത്തിറക്കി. മികച്ച മാറ്റം കൊണ്ടുവരാൻ ഒരുവർഷമായി കർമ്മനിരതമാണ് ബി.ജെ.പി സർക്കാരെന്ന് രേഖാ ഗുപ്‌ത വ്യക്തമാക്കി. പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്നു. കഠിനാധ്വാനത്തിന്റെയും, മാറ്റങ്ങളുടെയും വസ്‌തുതാ പട്ടികയാണ് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് കാർഡ്. ആദ്യ മന്ത്രിസഭാ യോഗത്തിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. 7 ലക്ഷം പേർ രജിസ്റ്റർ ചെയ്‌തു. ചേരിപ്രദേശങ്ങളിലെ വികസനത്തിന് ബഡ്‌ജറ്റിൽ 700 കോടി വകയിരുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |