ശ്രീനഗർ: കാശ്മീരിലെ ഗഡികലിൽ നിന്ന് 52 കിലോ വരുന്ന സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു. പുൽവാമ രീതിയിലുള്ള ആക്രമണത്തിനായി കൊണ്ടുവന്നതാണ് ഇതെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ പാതയ്ക്കു സമീപത്തു നിന്നാണ് ഇവ പിടിച്ചെടുത്തത്. വാട്ടർ ടാങ്കിൽ 125 ഗ്രാം തൂക്കം വരുന്ന 416 പായ്ക്കറ്റുകളിലാക്കിയാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. രാവിലെ എട്ടുമണിക്കുള്ള പതിവു പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെടുത്തത്. ഇതേ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സമീപത്തെ മറ്റൊരു വാട്ടർ ടാങ്കിൽ നിന്ന് 50 ഡിറ്റണേറ്ററുകളും കണ്ടെടുത്തിരുന്നു. മറ്റൊരു പുൽവാമ ആക്രമണം ഞങ്ങൾ തടുത്തു എന്നാണ് സൈന്യം അറിയിച്ചത്. പുൽവാമയിലുണ്ടായ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |