കല്ലറ: പിടിച്ചുപറിക്കേസിൽ കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പാങ്ങോട് പൊലീസ് പിടികൂടി. കൊല്ലം ചന്ദനത്തോപ്പ് പ്രിയാഞ്ജലിയിൽ പ്രേംകുമാറാണ് (41) അറസ്റ്റിലായത്. നെടുമങ്ങാട് കോടതിയിൽ നടന്ന വിചാരണയിലാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന പ്രതിക്കായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മെഡിക്കൽ കോളേജ് പരിസരത്ത് ഇയാൾ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടന്ന് അന്വേഷണ സംഘം അവിടെയെത്തിയെങ്കിലും പ്രേംകുമാർ രക്ഷപ്പെട്ടു. എന്നാൽ രാത്രിയോടെ വാടകവീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ഐ എൻ. സുനീഷ്, എസ്.ഐ അജയൻ, സി.പി.ഒമാരായ നിസാറുദീൻ, മഹേഷ്, പ്രിജിത്ത്, ശശികുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |