പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 221 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 35 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 176 പേർ
ഇന്നലെ രോഗം സ്ഥിരീകരിച്ച കോട്ട സ്വദേശി (70) 17ന് വീട്ടിൽവച്ച് മരണമടഞ്ഞു. മരണശേഷം നടന്ന പ്രാഥമിക സ്രവ പരിശോധനയിൽ രോഗ ബാധിതനാണെന്ന് വ്യക്തമായി. പ്രമേഹം, രക്താതി സമ്മർദം തുടങ്ങിയവയ്ക്ക് ചികിത്സയിൽ ആയിരുന്നു.
ജില്ലയിൽ ഇതുവരെ ആകെ 5646 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3814 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിതരായ 39 പേർ ജില്ലയിൽ മരണമടഞ്ഞു. ജില്ലയിൽ ഇന്നലെ 87 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4425 ആണ്. ജില്ലക്കാരായ 1182 പേർ ചികിത്സയിലാണ്.
ലക്ഷണങ്ങൾ ഇല്ലാത്ത, കൊവിഡ് ബാധിതരായ 170 പേർ വീടുകളിൽ ചികിത്സയിലുണ്ട്. ആകെ 16500 പേർ നിരീക്ഷണത്തിലാണ്.
ചിറ്റയം ഗോപകുമാർ എം. എൽ. എയ്ക്കും
കുടുംബത്തിനും കൊവിഡ്
അടൂർ : ചിറ്റയം ഗോപകുമാർ എം.എൽ.എ, ഭാര്യ, രണ്ട് മക്കൾ, ഡ്രൈവർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി മെഡിക്കൽ കോളേജിലേക്കുള്ള അടൂർ ഡിപ്പോയുടെ ആദ്യ സർവ്വീസ് ഉദ്ഘാടനം ചെയ്തത് എം.എൽ.എ ആയിരുന്നു. ഇൗ ചടങ്ങിൽ കൊവിഡ് പോസിറ്റീവായവർ ഉൾപ്പെടെയുള്ള ജീവനക്കാർ പങ്കെടുത്തിരുന്നു. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ ജീവനക്കാരിൽ ഇന്നലെ മൂന്ന് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരായ ജീവനക്കാരുടെ എണ്ണം 11 ആയി ഉയർന്നു.
ഉദ്ഘാടന ചടങ്ങിന് ശേഷമണ് വെഹിഫിൾ സൂപ്പർവൈസർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കമുള്ള ആളുകളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇതിന് നേതൃത്വം നൽകിയ ജനറൽ കൺട്രോളിംഗിംഗ് ഇൻസ്പെക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് 11 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ശബരി മാന്തടം ഭാഗം), വാർഡ് 15 (കോട്ട പടിഞ്ഞാറ് ഭാഗം), കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോങ്കരമാലി പുതുവേൽ ഭാഗം), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ചരൽകുന്ന് ജംഗ്ഷൻ), വാർഡ് രണ്ട് (ചരൽകുന്ന്കട്ടേപ്പുറം റോഡ്, പുലിപ്പാറ ജംഗ്ഷൻ വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (നന്നൂർ തെക്ക് ഭാഗം), വാർഡ് 14 (നന്നൂർ പടിഞ്ഞാറ് ഭാഗം), വാർഡ് 15 (വള്ളംകുളം പടിഞ്ഞാറ് ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (കുടമുരുട്ടി ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് (മഠത്തിൽകാവ്പുളിന്താനം ഭാഗം, കനകകുന്ന് മഠത്തിൽകാവ് ഭാഗം) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (പല്ലാക്കുഴി, ഭുവനേശ്വരം ഭാഗം) 20 മുതലും, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (ചെമ്പനോലി പുള്ളിക്കല്ല് ജംഗ്ഷൻ, റബർ ബോർഡ് അവസാനിക്കുന്ന ഇടം മുതൽ ആറാട്ടുമൺ വളവ് വരെ റോഡിന്റെ ഇരുവശങ്ങളും. ഒരു വശം നാറാണംമൂഴി ഗ്രാമപ ഞ്ചായത്തും മറുവശം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുമാണ്), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന്, നാല് (വാഴയിൽപ്പടി കുഴിപ്പറമ്പിൽ ഭാഗം) എന്നീ സ്ഥലങ്ങൾ 21 മുതലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |