തൊടുപുഴ: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനെ നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ലോവർപെരിയാർ(പാംബ്ല), കല്ലാർകുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.കല്ലാർകുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവർപെരിയാർ-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിൽ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 40.28 മീറ്ററായി ഉയർന്നിരുന്നു. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഡാമിൽ നിന്ന് തൊടുപുഴയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന സെന്റി മീറ്ററാണ്.
തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ രാത്രി ഏഴിന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ജലനിരപ്പ് 2379.68 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിച്ചു. മുല്ലപ്പെരിയാറിൽ 125.75 അടിയാണ് ജലനിരപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |