പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ തല അടിച്ചു പൊളിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകരും ഡി.സി.സി സെക്രട്ടറിമാരുമായ വി.ആർ.സോജി, ജോൺസൺ വിളവിനാൽ എന്നിവർ നാളെ മനുഷ്യവകാശ കമ്മിഷന് പരാതി നൽകും. സമരം നടക്കുന്ന സ്ഥലത്ത് പ്രവർത്തകരുടെ അഞ്ചിരട്ടി പൊലിസ് ഉണ്ടായിരുന്നു . പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാമായിരുന്നു. ലാത്തിച്ചാർജിനു മുമ്പ് മൈക്ക് അനൗൺസമെൻ്റ് നടത്തിയില്ല. സ്ഥലത്ത് മേൽ നോട്ട ചുമതല ഉള്ള ഉദ്യോഗസ്ഥൻ ആജ്ഞാപികുമ്പോഴാണ് ലാത്തിവിശേണ്ടത്. ലാത്തി വീശുമ്പോൾ മുട്ടിനു താഴെ മാത്രമെ അടിക്കാവു. തലയ്ക്ക് അടിക്കരുതെന്ന് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് തല ഉത്തരവിറക്കിയിട്ടുണ്ട്, അതിന്റെ ലംഘനമാണ് ഇവിടെ നടത്തിയത്. ലാത്തിയിൽ ആണിതറച്ചുവച്ചത് മുൻകൂട്ടി ഉപദ്രവിക്കാൻ തിരുമാനിച്ചിരുന്നതിന്റെ തെളിവാണ്. ഡ്യൂട്ടി ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥരും നമ്പറും നെയിംബോർഡും കാണുന്ന നിലയിൽ പ്രദർശിപ്പിക്കണമെന്ന് നിയമം പാലിച്ചിട്ടില്ല. പ്രവർത്തകർക്ക് എല്ലാം തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്കാനിംഗിൽ എം.ജി കണ്ണന്റെ തലയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂറോ സംബന്ധമായ തുടർപരിശോധന എം.ജി.കണ്ണന് ആവശ്യമായിട്ടും കൊവിഡ് പറഞ്ഞ് ഡിസ്ചാർജാക്കി. മനുഷ്യാവകാശ കമ്മിഷന്റെ മുൻ ഉത്തരവുകൾ ചുണ്ടിക്കാട്ടിയാണ് ഹർജിയെന്ന് വി. ആർ.സോജിയും, ജോൺസൺ വിളവിനാലും പറഞ്ഞു.
പത്തനംതിട്ട: മുഖ്യമന്ത്രിയുടേയും മന്ത്രി കെ.ടി.ജലീലിന്റെയും രാജി ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അടക്കമുള്ള നേതാക്കളെ പൊലീസ് ലാത്തിച്ചാർജ് ചെയ്തതിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രതിഷേധിച്ചു.
സംഭവം ജനാധിപത്യ ധ്വംസനവും കിരാതവുമായ നടപടിയാണ്. സർക്കാരിനെതിരായ പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനും ചോരയിൽ മുക്കിക്കൊല്ലുവാനുമുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങളെ എന്തു വില കൊടുത്തും നേരിടുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |