തിരുവനന്തപുരം: ജില്ലയിൽ ഇന്നലെയും രോഗബാധിതരുടെ എണ്ണം 800 കടന്നു. 892 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തലസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7133ആയി. ഇന്നലെ 748 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. രണ്ടുപേരുടെ മരണവും കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. കൂന്തള്ളൂർ സ്വദേശി ബൈജു(48), ബാലരാമപുരം സ്വദേശി അലിഖാൻ(58) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 365 പേർ സ്ത്രീകളും 527 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 99 പേരും 60 വയസിനു മുകളിലുള്ള 119 പേരുമുണ്ട്. 29 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 478 പേരുടെ ഫലം നെഗറ്റീവായി. പുതുതായി 2,182 പേർ രോഗനിരീക്ഷണത്തിലായി. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കാൽ ലക്ഷം കടന്നു. 1,204 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
ആകെ നിരീക്ഷണത്തിലുള്ളവർ: 26,519
ആശുപത്രികളിൽ -3,989 പേർ
വീടുകളിൽ -21,910-പേർ
കെയർ സെന്ററുകളിൽ- 620
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |