അനിൽ കപൂർ ഉദ്ഘാടനം ചെയ്‌തു
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബീഹാറിലെ ആദ്യ ഷോറൂം പട്നയിലെ ബോറിംഗ് കനാൽ റോഡിൽ തുറന്നു. ബോളിവുഡ് താരവും മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ വിർച്വലായി ഉദ്ഘാടനം ചെയ്‌തു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.പി. അബ്‌ദുൾ സലാം തുടങ്ങിയവർ സംബന്ധിച്ചു.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോറൂമിന്റെ പ്രവർത്തനം. ആഗോളതല വികസനപദ്ധതിയുടെ ഭാഗമാണ് ബീഹാർ ഷോറൂം. അഞ്ചുവർഷത്തിനകം മൊത്തം ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുകയാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |