വാഷിംഗ്ടൺ: ഈ ബന്ധം അധിക കാലമൊന്നും നിലനിൽക്കില്ല, വിവാഹസമയത്ത് അമേരിക്കൻ ദമ്പതികളായ റാൽഫും ഡൊറോത്തിയും ഏറ്റവും കൂടുതൽ കേട്ട വാക്കുകളാണിത്. എന്നാൽ 102 കാരനായ റാൽഫും 100 വയസുകാരി ഡൊറോത്തിയും തങ്ങളുടെ 85ാം വിവാഹ വാർഷികവും ആഘോഷിച്ച് കഴിഞ്ഞു. വിവാഹവാർഷികം തകർപ്പനായി ആഘോഷിക്കുന്ന ദമ്പതികളുടെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലായിണ്.
1935 ലാണ് ഇവർ വിവാഹിതരാകുന്നത്. അന്ന് റാൽഫിന് 18 ഉം ഡോറോത്തിക്ക് 16 മാണ് പ്രായം. ഇവർക്ക് വിവാഹപ്രായമായില്ല എന്ന കാരണം കൊണ്ട് അധികൃതർ വിവാഹം നടത്താൻ സമ്മതിച്ചിരുന്നില്ല. എന്നാൽ, ഒരു ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു ജഡ്ജിയ്ക്ക് മുന്നിൽ ഇവർ വിവാഹപ്രതിജ്ഞയെടുത്തു.
ഇത്രയും ചെറിയ പ്രായത്തിൽ വിവാഹിതരാകുന്നതിനോട് എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
'എല്ലാവരും പറഞ്ഞത് ഞങ്ങളുടെ ബന്ധം അധികകാലമൊന്നും ഉണ്ടാവില്ല എന്നാണ്. നിങ്ങൾ സ്വയം അങ്ങനെ കരുതാതിരിക്കുകയാണ് ആദ്യം വേണ്ടത്. ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നമുണ്ടായാൽ ഞങ്ങളതിനെ അംഗീകരിക്കുകയും അതിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യും - റാൽഫ് പറയുന്നു. മദ്യപാനം, പുകവലി പോലുള്ള പോലുള്ള ദുഃശ്ശീലങ്ങളൊന്നും ഇരുവർക്കുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |