പാറശാല: കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിൽ നിന്നും പുതുതായി ആരംഭിച്ച "എങ്ങും നിറുത്തും വണ്ടി"യുടെ അഞ്ച് സർവീസുകൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പാറശാല ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, കെ.എസ്.ആർ.ടി.സിയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് ബസുകൾ ആണ് ഇപ്പോൾ ഇവിടെ നിന്നും എങ്ങും നിറുത്തും വണ്ടി ഇനത്തിൽ ഉൾപ്പെടുത്തി ഓടിക്കുന്നത്. ദേശീയ പാതയിലെ യാത്രക്കാർക്കായി പാറശാല-തിരുവനന്തപുരം റൂട്ടിൽ രണ്ട് ബസുകളും മലയോര മേഖലയിലെ യാത്രക്കാർക്കായി പാറശാല-വെള്ളറട റൂട്ടിൽ രണ്ട് ബസുകളും, തീരദേശ മേഖല വഴി തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്കായി പാറശാല-പൂവാർ-വിഴിഞ്ഞം -തിരുവനന്തപുരം റൂട്ടിൽ ഒരു ബസും ആയിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |