അബുദാബി: എൻട്രി പെർമിറ്റ് വിസകളുടെ വിതരണം യു.എ.ഇയിൽ ഇന്നലെ മുതൽ പുനരാരംഭിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് വിസ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. എന്നാൽ വർക്ക് പെർമിറ്റ് വിസയുടെ വിതരണത്തിൽ പഴയ നിയന്ത്രണം തുടരും.കൊവിഡ് വ്യാപനം മുന്നിൽ കണ്ട് വിദേശികൾക്കുള്ള വിസാ വിതരണം മാർച്ച് 17 നാണ് എഫ്.എ.ഐ.സി നിറുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |