അബുദാബി: ഐ.പി.എല്ലിൽ പതിമ്മൂന്നാം സീസണിൽ ആദ്യ ജയം തേടി സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ അബുദാബിയിലെ ഷേക്ക് സയ്യിദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ആദ്യ മത്സരത്തിൽ തോറ്റിരുന്നു.
കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 49 റൺസിനാണ് തോറ്റത്.
സൺറൈസേഴ്സ് ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ 10 റൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റു.
കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 49 റൺസിനാണ് തോറ്റത്.
സൺറൈസേഴ്സ് ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ 10 റൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റു.
കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മിച്ചൽ മാർഷിന് കളിക്കാനാവില്ലാത്തത് സൺറൈസേഴ്സിന് തിരിച്ചടിയാകും. മറ്റൊരു സൂപ്പർ ആൾറൗണ്ടർ ജാസൺ ഹോൾഡർ ടീമിനൊപ്പം ചേർന്നിട്ടില്ല. മാർഷിന് പകരം മുഹമ്മദ് നബി കളിക്കാനാണ് സാദ്ധ്യത. അതേസമയം പരിക്കിൽ നിന്ന് മോചിതനായ കേൻ വില്യംസൺ അവസാന ഇലവനിൽ ഇടം നേടാനും സാദ്ധ്യതയുണ്ട്.
മറുവശത്ത് കൊൽക്കത്ത നിരയിൽ ആർക്കും പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നില്ല. മലയാളി താരം സന്ദീപ് വാര്യർ ഇന്നും കളിച്ചേക്കും.
നൈറ്റ് റൈഡേഴ്സിനെതിരെ ഹൈദരാബാദിന്റെ നായകൻ ഡേവിഡ് വാർണർക്ക് മികച്ച റെക്കാഡാണുള്ളത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും കൊൽക്കത്തയ്ക്കെതിരെ അർദ്ധസെഞ്ച്വറി നേടിയ വാർണർ രണ്ട് മത്സരങ്ങളിൽ നിന്നായി നേടിയത് 152 റൺസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |